ബംഗളൂരു: ‘‘വിക്കറ്റിനു പിന്നിൽ ധോണിയുണ്ടെങ്കിൽ പിന്നെ പേടിക്കാനില്ല. കളിയെ ഇത്രയേ റെ സൂക്ഷ്മമായി അറിയുന്ന മറ്റൊരാളില്ല. ആദ്യ പന്ത് മുതൽ 300ാം പന്ത് വരെ ധോണിയുടെ മനസ ്സിലുണ്ടാവും. വിക്കറ്റിനു പിന്നിൽ ധോണിയെപ്പോലൊരു ബുദ്ധികേന്ദ്രമുള്ളതാണ് ഭാഗ്യം ’’ -വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എം.എസ്. ധോണിയെ കുറിച്ച് ക്യാപ്റ്റൻ വിരാട് കോഹ് ലിയുടെ വാക്കുകളാണിത്.
ധോണിയുടെ പരിചയസമ്പത്തും പ്രതിഭയും ദീർഘകാലം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റോളിലെ പ്രകടനവുമെല്ലാം ഇന്ത്യയുടെ ലോകകപ്പ് ദൗത്യത്തിന് മുതൽക്കൂട്ടാണ്. ലോകക്രിക്കറ്റിൽ ഏറ്റവും മികച്ച ഫിനിഷറായ അദ്ദേഹം ക്രീസിലുണ്ടെങ്കിൽ എത്ര വലിയ ലക്ഷ്യവും താണ്ടാനാവും -മുൻ നായകനെ കുറിച്ച് കോഹ്ലി വാചാലനാവുന്നു.
ധോണി നിറംമങ്ങുന്നുവെന്ന വിമർശനങ്ങൾക്കും കോഹ്ലി ചുട്ട മറുപടി നൽകി. ഒരുവർഷം മുമ്പ് ധോണിയെ കുറ്റപ്പെടുത്തിയവർതന്നെ ഇപ്പോൾ അദ്ദേഹം ലോകകപ്പ് ടീമിെൻറ അവിഭാജ്യഘടകമാണെന്ന് തിരുത്തുന്നു. ലോകകപ്പ് ടീമിൽ നാലാം നമ്പറിൽ ആര് ബാറ്റ് ചെയ്യുമെന്നതിൽ ഇപ്പോഴും വ്യക്തതയായില്ലെന്ന് ക്യാപ്റ്റൻ പറഞ്ഞു.
ദേശീയ ടീമിലെത്തിയപ്പോൾ തനിക്ക് ഏറെ പിന്തുണ നൽകിയ നായകനായിരുന്നു ധോണി. അന്ന് ഏതാനും മത്സരങ്ങൾക്കുശേഷം അദ്ദേഹത്തിന് മറ്റാരെയെങ്കിലും പരീക്ഷിക്കാമായിരുന്നു. പക്ഷേ, എന്നിൽ തന്നെ അദ്ദേഹം വിശ്വാസമർപ്പിച്ചു. അവസരം മുതലാക്കാനായതാണ് എനിക്ക് കരുത്തായത്. ആ പിന്തുണ ഒരിക്കലും മറക്കാനാവില്ല -കോഹ്ലി പറഞ്ഞു.
ഏകദിന ലോകകപ്പ് ടീം പ്രഖ്യാപനത്തിനു പിന്നാലെ നൽകിയ അഭിമുഖത്തിലായിരുന്നു കോഹ്ലിയുടെ വാക്കുകൾ. മേയ് 30 മുതൽ ഇംഗ്ലണ്ടിലാണ് ലോകകപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.